Tuesday, October 16, 2007

മാതൃഭൂമി ബ്ളോഗന-പ്രതികരണം -


മാതൃഭൂമി ബ്ളോഗന-പ്രതികരണം -

20 comments:

അനാഗതശ്മശ്രു said...

മാതൃഭൂമി ബ്ളോഗന-പ്രതികരണം -

പുതിയ ലക്കം ആഴ്ചപ്പതിപ്പിലേതു..

അനാഗതശ്മശ്രു said...

മാതൃഭൂമി ബ്ളോഗന-പ്രതികരണം -

പുതിയ ലക്കം ആഴ്ചപ്പതിപ്പിലേതു

കുടുംബംകലക്കി said...

നല്ല പ്രതികരണം. ഗള്‍ഫിതര/ഫോട്ടോ/കമന്റ് ബ്ലോഗര്‍മാരില്‍ വക്കാരിമഷ്ടയെ പരാമര്‍ശിക്കാമായിരുന്നു. (അതായത് അനോണികളില്‍ എന്നെ!!!:))

അനാഗതശ്മശ്രു said...

കു.കലക്കി
വക്കാരിമഷ്ടയെ ക്കുറിച്ചു നേരത്തെ പരാമര്‍ ശം ഉന്ടായിരുന്നു..പക്കാരിയെന്ന അക്ഷരപ്പിശാചിനെപ്പറ്റി കണ്ണൂരാന്‍ ഈ ലക്കം തിരുത്തും കൊടുത്തു

ശ്രീ said...

പ്രതികരണം നന്നായി, മാഷേ.
:)

കണ്ണൂസ്‌ said...

ചുള്ളിക്കാടിന്റേതായി വന്ന കള്ളബ്ലോഗ് ഏതാണ്‌? അദ്ദേഹത്തിന്റെ പേരില്‍ തുടങ്ങി പിന്നീട് ഡിലീറ്റ് ചെയ്യപ്പെട്ട ബ്ലോഗ് അദ്ദേഹം തന്നെ എഴുതിയതായിരുന്നുവെന്ന് സിബുവിനോട് പറഞ്ഞിട്ടുണ്ട്.

krish | കൃഷ് said...

മലയാളം ബ്ലോഗിംഗ് മുഴുവനായും ശൈശവ ദശ വിട്ടു എന്നു പറയാന്‍ കഴിയില്ലല്ലോ. ചില നല്ല ബ്ലോഗെഴുത്തുകാരുടെ പോസ്റ്റുകള്‍ തേടിപ്പിടിക്കണം. ചിലരൊന്നും ‘മറുമൊഴി’യില്‍ കമന്റുകള്‍ വിടുന്നില്ല. പോസ്റ്റും കമന്റുകളും തപ്പാന്‍ നേരത്തെ ഉണ്ടായിരുന്ന ‘പിന്‍‌മൊഴി’ ആയിരുന്നു കുറച്ചുകൂടി ഭേദം എന്നുവേണം കരുതാന്‍.

simy nazareth said...

പ്രതികരണം നന്നായി :-)

B.S BIMInith.. said...

ബ്ലോഗുലകത്തില്‍ മലയാളത്തിന്‌ നല്ല കാലം

read ....
http://myoutbox.blogspot.com/2007/09/blog-post_04.html

തറവാടി said...

അനാഗതശ്മശ്രു,

പ്രതികരണം വളരെ നന്നായി :)

പരാജിതന്‍ said...

അനാഗതശ്മശ്രു,
ബ്ലോഗിങ്ങിനെപ്പറ്റി ബ്ലോഗിനു വെളിയില്‍ പോയി അഭിപ്രായം പറയുമ്പോഴെങ്കിലും മലയാളം ബ്ലോഗുകളെപ്പറ്റി ഒരു മിനിമം ധാരണയുണ്ടാക്കിയിട്ട് പറയാമായിരുന്നു. കഷ്ടം!

അനാഗതശ്മശ്രു said...

പണ്ട് ഒരു സിനിമയില്‍ ശങ്കരാടിയുടെ കഥാപാത്രത്തോടു
യജമാനന്‍ കഥാപാത്രം ചോദിച്ചു
'എടാ നീ നിനക്കു തോന്നുന്നതൊക്കെ വിളിച്ചു പറയാമൊ"
'എനിക്കു തോന്നുന്നതല്ലാതെ ഏമാനു തോന്നുന്നതു എനിക്കെങ്ങിനാ
പറയാന്‍ കഴിയുക?"
പരാജിതനോടുള്ള മറുപടി ഇതാണു..
ഈ ഇടപെടല്‍ ബ്ലോഗില്‍ എന്റെ അറിവിന്മേല്‍ എനിക്കുള്ള എന്റെ തോന്നല്‍ മാത്രമാണേ...

Unknown said...

മാതൃഭൂമി ബ്ലോഗന പ്രതികരണം വായിച്ചു , നന്നായിരുന്നു . മലയാളം ബ്ലോഗുകളെക്കുറിച്ച് കുറച്ചു കൂടി വിശദമാക്കാന്‍ “ ബ്ലോഗനയുടെ ന്യൂനതകള്‍ “ എന്ന ആ പ്രതികരണം സഹായിച്ചു . വായനക്കാരുടെ പംക്തികളില്‍ രാധാകൃഷ്ണന്‍ എഴുതാറുള്ള മറ്റ് കുറിപ്പുകളും ശ്രദ്ധിക്കാറുണ്ട് .
ആശംസകളോടെ,

പരാജിതന്‍ said...

അനാഗതശ്മശ്രു, താങ്കള്‍ക്കു തോന്നിയതു തന്നെ പറഞ്ഞോളൂ. പക്ഷേ പറയുന്ന കാര്യങ്ങള്‍ക്ക്‌ സത്യവുമായി എന്തെങ്കിലും ബന്ധം വേണം. അതോ വേണ്ടെന്നാണോ?

"ബ്ലോഗിനെപ്പറ്റി പ്രിന്റ്‌ മീഡിയയുടെ പരസ്യപ്പെടുത്തലുകള്‍ വേണ്ടി വരുന്നു എന്നത്‌ ബ്ലോഗിന്റെ ഒരു ന്യൂനതയായി കാണേണ്ടി വരു"മെന്ന് താങ്കള്‍ എഴുതിയിരിക്കുന്നു. അതെങ്ങനെ ശരിയാകും മാഷെ? "പ്രിന്റ്‌ മീഡിയക്കാരെ, ഞങ്ങള്‍ക്കു വേണ്ടി പരസ്യം ചെയ്യൂ, പ്ലീസ്‌!" എന്നു ബ്ലോഗര്‍മാരെല്ലാം കൂടി നിലവിളിച്ചോ? വാര്‍ത്താപ്രാധാന്യമുള്ള സംഗതിയായതു കൊണ്ട്‌ അവര്‍ ഫീച്ചറെഴുതി. എഴുതിയാലും ഇല്ലാലും ബ്ലോഗുകള്‍ നിലനില്‌ക്കും, സ്വന്തം കാലില്‍ തന്നെ.

പിന്നെ "റീഡേഴ്സ്‌ ലിസ്റ്റ്‌, പൈപ്പുകള്‍ എന്നിവ സ്വന്തം ആളുകളുടെ ബ്ലോഗുകള്‍ അറിയുന്ന നിലയിലാണെ"ന്ന് താങ്കള്‍ ആരോപിക്കുന്നു. എന്തടിസ്ഥാനത്തിലാണ്‌ മാഷെ? 'സ്വന്തം ആളുകളെ'ന്ന പ്രയോഗത്തില്‍ ഒരു ദുഃസൂചനയുണ്ടല്ലോ, അല്ലേ? ആളുകള്‍ അവരുടെ വായനയില്‍ അവരവര്‍ക്ക്‌ ഇഷ്ടപ്പെട്ട കൃതികള്‍ തിരഞ്ഞെടുത്താല്‍ ആ എഴുത്തുകാരെല്ലാം സ്വന്തക്കാരാകും, അല്ലേ? എന്തായാലും എന്നെപ്പോലെയുള്ള, പലരുടെയും റീഡേഴ്സ്‌ ലിസ്റ്റ്‌ പതിവായി നോക്കുന്ന, മണ്ടന്മാര്‍ക്ക്‌ ദഹിക്കുന്നില്ല അത്‌.

ബ്ലോഗ്‌ സാഹിത്യം അത്ര കേമമാണെന്ന് താങ്കള്‍ കരുതുന്നില്ല! ഓക്കെ. അതൊക്കെ അവരവരുടെ സെന്‍സിബിലിറ്റിക്കനുസരിച്ച്‌ പറയാവുന്നതു തന്നെ. എങ്കിലും ചില സംശയങ്ങള്‍. 'ബ്ലോഗ്‌ സാഹിത്യം' എന്നു പറയുമ്പോള്‍ സര്‍ഗ്ഗേതരസാഹിത്യവും അതില്‍ ഉള്‍പ്പെടുമോ? അങ്ങനെയെങ്കില്‍ ഉമേഷ്‌, ദേവന്‍, പെരിങ്ങോടന്‍, ഡാലി, അലിഫ്‌, കാളിയംബി, വിശ്വോത്തര സിനിമകളെപ്പറ്റിയെഴുതുന്ന റോബി തുടങ്ങിയവരുടെ പല സര്‍ഗ്ഗേതര രചനകളും പ്രിന്റിലെ ക്വാളിറ്റി സ്റ്റഫിനോട്‌ കിട പിടിക്കുന്നവയല്ലേ? സര്‍ഗ്ഗരചനകളുടെ കാര്യമെടുത്താല്‍ വിഷ്ണുപ്രസാദ്‌, ലാപുട, അനിലന്‍, വില്‍സന്‍, പ്രമോദ്‌, ഉമ്പാച്ചി, പൊന്നപ്പന്‍, മറിയം, രാജേഷ്‌ വര്‍മ്മ, പെരിങ്ങോടന്‍, ഡാലി, നിര്‍മ്മല, സിജി, മനു, സിമി തുടങ്ങി നിരവധി പേരുണ്ട്‌ ബ്ലോഗില്‍. ക്വാളിറ്റിയുടെ കാര്യത്തില്‍ പ്രിന്റ്‌ മീഡിയയില്‍ എഴുതുന്ന പലരും ഇവര്‍ക്ക്‌ പിന്നിലാണ്‌.

"നര്‍മമാണ്‌ മിക്ക നല്ല ബ്ലോഗേഴ്സിന്റെയും മുഖമുദ്ര." എന്നു പറയുന്നുണ്ട്‌ താങ്കള്‍. അതു തന്നെയാണ്‌ പലരും പല വട്ടമായി പറഞ്ഞു കൊണ്ടിരിക്കുന്നത്‌. നര്‍മ്മത്തിനെ കുറച്ചു കാണുകയല്ല, പക്ഷേ, ബ്ലോഗെന്നു പറഞ്ഞാല്‍ കുറേ പേര്‍ക്ക്‌ കുറേ തമാശയൊക്കെ എഴുതിവയ്ക്കാനും പറയാനുമൊക്കെയുള്ള സ്ഥലം എന്നൊരു ഇമേജ്‌ ഉണ്ടാക്കിയാല്‍ പ്രിന്റ്‌ മീഡിയക്കാര്‍ സന്തോഷിക്കുമായിരിക്കും. ബ്ലോഗെഴുതുന്നവര്‍, നര്‍മ്മമെഴുതുന്ന ബ്ലോഗര്‍മാര്‍ പോലും, സന്തോഷിക്കുകില്ല.

"ബ്ലോഗര്‍മാര്‍ ബ്ലോഗ്‌ മാത്രമേ വായിക്കുന്നുള്ളൂ" എന്ന് താങ്കള്‍ നിരീക്ഷിച്ചതായി പറയുന്നു. അബദ്ധം പറയുന്നതിനും ഒരതിരില്ലേ മാഷേ? എന്റെയറിവില്‍ സമ്പന്നമായ വായനാനുഭവമുള്ള നിരവധി ബ്ലോഗര്‍മാരുണ്ട്‌. എഴുത്തില്‍ അവരൊക്കെ അത്‌ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്‌. അതൊന്നുമാലോചിക്കാതെ 'ബ്ലോഗിനു പുറത്ത്‌ വായനയേ ഇല്ലാത്ത 'കിണറ്റു തവള'കളായി ബ്ലോഗര്‍മാരെ ചിത്രീകരിക്കാന്‍ എന്തവകാശമാണ്‌ താങ്കള്‍ക്കുള്ളത്‌? അതും ബ്ലോഗര്‍മാരല്ലാത്ത നിരവധി പേര്‍ വായിക്കുന്ന ഒരു മാധ്യമത്തില്‍!

പിന്നെ, കണ്ണൂസ്‌ ചോദിച്ചതു പോലെ, ചുള്ളിക്കാടിന്റേത്‌ മറ്റാരോ എഴുതിയ ഫേക്ക്‌ ഐറ്റമായിരുന്നെന്ന് താങ്കള്‍ എങ്ങനെ അറിഞ്ഞു? ഞാന്‍ ഈ കമന്റെഴുതാനുപയോഗിക്കുന്ന വരമൊഴി എന്ന സങ്കേതം നമുക്കെല്ലാം തന്ന സിബു എന്ന ബ്ലോഗര്‍ അതിന്റെ സത്യാവസ്ഥയെപ്പറ്റി സാക്ഷ്യം പറഞ്ഞതാണല്ലോ. അദ്ദേഹത്തിന്റെ വാക്കുകള്‍ അസത്യവും താങ്കള്‍ ഊഹിച്ചെടുത്തത്‌ സത്യവും എന്നാണോ? ഇത്തിരി കടന്നു പോയില്ലേ, അനാഗതശ്മ്രശ്രൂ?

ഇനിയുമുണ്ട്‌. പക്ഷേ എന്തിനാ പറയുന്നെ? "ശങ്കരാടി പറഞ്ഞതാണല്ലോ അതിന്റെ ശരി!" അല്ലേ?

അനാഗതശ്മശ്രു said...

പരാജിതന്‍ സൂചിപ്പിച്ച പല പേരുകളും ഞാന്‍ അറിയാതെ പോയത് തന്നെ ഞാന്‍ പറഞഞ ന്യൂനതകള്‍ കൊണ്ടു തന്നെ ആണല്ലൊ.
അവരെക്കുറിച്ചുള്ള എന്റെ അജ്ഞത എനിക്കു എങിനെ വന്നു എന്നു സാവകാശം ചിന്തിക്കുക.


ചുള്ളിക്കാടു എന്നെ പ്പോലുള്ള വായനക്കാര്‍ ക്കു സം ശയം ജനിപ്പിക്കുന്ന രീതിയില്‍ ബ്ളോഗ് എന്തിനെഴുതണം എന്ന ന്യായമായ ചോദ്യം അറിയാതെ ചോദിച്ചു പോകും .അതിനു സിബുവിന്റെ പരസ്യപ്പെടുത്തലുകള്‍ എന്തിനു വേണ്ടി വരണം ?
അദ്ദേഹം പല കാലത്തും എഴുതിയ വീക്ഷണങള്‍ പിന്നീടു പിന്‍ വലിച്ചതായി കേട്ടറിവില്ലാത്തതാണു.ബ്ളോഗില്‍ നിന്നു പിന്‍ വലിഞതു എന്തേന്നു എനിക്കു ഇപ്പോഴും അറിവില്ല?

ശ്രീരാമനു വേണ്ടി മറ്റു ബ്ളോഗര്‍ സ്കാന്‍ ചെയ്തു കയറ്റുന്ന "മാധ്യമ" ലേഖനങള്‍ കണ്ടിട്ടു ഇതേ സം ശയം തോന്നിയപ്പോള്‍
കേട്ടെഴുത്തു നടത്തുന്ന അദ്ദേഹത്തിനും കണ്ടെഴുത്തുകാര്‍ എന്നും തോന്നി..

താങ്കളെയും ഞാന്‍ അറിഞ്ഞതു പ്രിന്റ് മീഡിയയിലെ ഈ കത്തു കൊണ്ടു മാത്രമാണു..

എന്റെ പല ബ്ളൊഗര്‍ സുഹ്രുത്തുക്കളും പ്രിന്റ് മീദിയയിലെ അവരുടെ പേരിലും ലിങ്കിലും അഭിമാനം കാണുന്നവര്‍ തന്നെ.
വിശാല മനസ്കനു കൊടകരയിലെ ആടുകളെ അറിയില്ല എന്നതിനു എനിക്കു തെളിവുകളുണ്ടു..
(പല ബ്ളോഗര്‍ മാരും വലിയ വായനയില്ലാത്തവരാണെന്നതിനും)


ഞാന്‍ എഴുതിയ മറ്റുള്ളവയൊക്കെ സത്യം ആണൊ എന്നുള്ളതും എനിക്കുള്ള അറിവിന്റെ അടിസ്ഥാനത്തിലാണു
എന്റെ മാത്രം തോന്നലുകളാണു ഇവയും

താങ്കളുടെ വീക്ഷണം മാത്രമാകാം സത്യം എന്നു എനിക്കും കൂടി തോന്നുന്ന കാലം വരട്ടെ..


...എന്റെ തോന്നലുകളില്‍ വിയോജിപ്പുകള്‍ ഉണ്ടാവുന്നവര്‍ ഉണ്ടാവണമല്ലൊ..
അപ്പോഴല്ലെ 'കവി പാടിയതു പോലെ '
രണ്ടുകള്‍ ചേരുന്നിടത്തിരിപ്പൂ സത്യം സത്യം എന്നു തോന്നൂ

പരാജിതന്‍ said...

ഹഹഹ! അനാഗതശ്മശ്രൂ, തകര്‍ത്തു കളഞ്ഞല്ലോ! കമന്റ്‌ കാണാന്‍ ഇത്തിരി വൈകി.

ഇപ്പൊ എല്ലാം ക്ലിയറായി! അതായത്‌ ഞാനിവിടെ പേര്‌ പറഞ്ഞ ബ്ലോഗര്‍മാരില്‍ പലരെയും അവരുടെ ബ്ലോഗുകളെയും താങ്കള്‍ക്കറിയില്ല. അപ്പോള്‍ മലയാളം ബ്ലോഗുകളില്‍ കേമമായ എഴുത്തൊന്നുമില്ലെന്ന് ഏതൊക്കെ ബ്ലോഗ്‌ കണ്ടിട്ടാണ്‌ താങ്കള്‍ കത്തെഴുതിയത്‌? ചുമ്മാ ചോദിച്ചെന്നേയുള്ളു, പേര്‌ പറഞ്ഞ്‌ ഇനി അവരെക്കൂടി ഇന്‍സള്‍ട്ട്‌ ചെയ്യേണ്ട.

അതിരിക്കട്ടെ, പ്രിന്റ്‌ മാഗസിനുകളില്‍ ഏതൊക്കെയാണ്‌ നിലവാരമുള്ളവയായി താങ്കള്‍ കരുതുകയും വായിക്കുകയും ചെയ്യുന്നത്‌? മാതൃഭൂമി, ഭാഷാപോഷിണി, മാധ്യമം, കലാകൗമുദി, മലയാളം, പച്ചക്കുതിര തുടങ്ങിയവയാണോ? ഇതൊക്കെ താങ്കള്‍ എങ്ങനെയാണ്‌ വായിക്കാന്‍ തുടങ്ങിയത്‌? അവരൊക്കെ വീട്ടിലേക്ക്‌ കത്തയച്ചു ക്ഷണിച്ചതാണോ? ആയിരിക്കില്ലല്ലോ, അല്ലേ? നല്ല എഴുത്തുകാരെന്നു താങ്കള്‍ കരുതുന്നവരെയൊക്കെ എങ്ങനെയാണ്‌ വായിക്കാന്‍ തുടങ്ങിയത്‌? മുകുന്ദനും എന്‍.എസ്‌. മാധവനുമൊക്കെ ഫോണ്‍ ചെയ്തു പറഞ്ഞതൊന്നുമല്ലല്ലോ? താങ്കള്‍ക്ക്‌ നല്ല എഴുത്ത്‌ വായിക്കണമെന്നുള്ള തോന്നലില്‍ സ്വയം അന്വേഷിച്ചും സമാനചിന്താഗതിയുള്ള സുഹൃത്തുക്കള്‍ പറഞ്ഞറിഞ്ഞും ഒക്കെ കണ്ടെത്തിയതല്ലേ ഇതൊക്കെ? അപ്പോള്‍ ബ്ലോഗിന്റെ കാര്യത്തില്‍ മാത്രം താങ്കള്‍ നെറ്റ്‌ എക്സ്‌പ്ലോറര്‍ തുറക്കുന്നയുടനേ "ഇതാ നിലവാരമുള്ള പോസ്റ്റുകള്‍!" എന്നൊരു പോപ്‌-അപ്‌ മെസേജ്‌ വരണമെന്നാണോ? നല്ലത്‌ വായിക്കണമെന്നുള്ളവരെല്ലാം അഗ്രഗേറ്ററുകള്‍ വഴിയും ഷെയേര്‍ഡ്‌ ലിസ്റ്റുകള്‍ വഴിയും അതുമല്ലെങ്കില്‍ കമന്റുകള്‍ പിന്തുടര്‍ന്നുമൊക്കെ അവ വായിച്ചോളും. "ഞാനൊരു മുന്തിയ വായനക്കാരനാണ്‌, പോസ്റ്റുകള്‍ എന്നെത്തിരക്കി വരട്ടെ!" എന്നൊക്കെ കരുതുന്നവര്‍ ഒട്ടും മിനക്കെടാതെ നേരെ വാരികയ്ക്കു കത്തെഴുതും. അവിടാകുമ്പോള്‍ ആരും കമന്റത്തുമില്ലല്ലോ!

പിന്നെ, ദൗര്‍ഭാഗ്യവശാല്‍ താങ്കള്‍ മാതൃഭൂമിമാധ്യമാദി വാരികകള്‍ കണ്ടിട്ടില്ലാത്ത, മംഗളവും ഫയറും മാത്രം കണ്ട്‌ 'ധാര്‍മ്മികരോഷം' കൊള്ളുന്ന ഒരാളാണെന്നിരിക്കട്ടെ. "മലയാളപ്രസിദ്ധീകരണങ്ങളിലാകെ പൈങ്കിളിയും ഗോസിപ്പുമേയുള്ളു!" എന്നു പത്രത്തിലേക്ക്‌ കത്തെഴുതുമോ? അന്യായം തന്നെ മാഷേ!

വിശാലന്‍ 'കൊടകരയിലെ ആടുകള്‍' വായിച്ചിട്ടില്ല. (ഞാനും വായിച്ചിട്ടില്ല. അതു മാത്രമല്ല, സാറാ ജോസഫിന്റെ 'ആലാഹയുടെ പെണ്മക്കള്‍', സി.വി. ബാലകൃഷ്ണന്റെ കഥകള്‍ തുടങ്ങി പ്രശസ്തമായ പലതും വായിച്ചിട്ടില്ല.) അതു കൊണ്ടെന്താ കുഴപ്പം? താങ്കളുടെ ലൈനില്‍ "മലയാളത്തില്‍ 'കൊടകരയിലെ ആടുകള്‍' എന്നൊരു കഥയേയില്ല!" എന്നു വിശാലന്‍ പറഞ്ഞോ? ഇല്ലല്ലോ! അങ്ങേരുടെ ഏതെങ്കിലും ഡയലോഗില്‍ താനൊരു സാഹിത്യവിശാരദനോ ഏറ്റവും മികച്ച ബ്ലോഗെഴുത്തുകാരനോ ആണെന്ന ലൈനുണ്ടോ? മറിച്ച്‌, മറ്റു പലരുടേയും ബ്ലോഗുകള്‍ മികച്ച എഴുത്തിന്റെ ദൃഷ്ടാന്തമായി എടുത്തു പറയുകയല്ലേ വിശാലന്‍ ചെയ്തത്‌? താങ്കള്‍ ചെയ്തതോ? കൊള്ളാവുന്ന നിരവധി ബ്ലോഗുകളുള്ളതില്‍ ഒന്നു പോലും കാണാതെ "ബ്ലോഗൊന്നും അത്ര കേമമല്ല!" എന്നു പ്രിന്റ്‌ മീഡിയയുടെ വരാന്തയില്‍ കേറിയിരുന്നു തറപ്പിച്ചു പറയുന്നു. അതെല്ലാം വെറും തോന്നലായിരുന്നെന്നു കാണിച്ചു കൊണ്ട്‌ ഒരു കത്തെഴുതാമോ മാതൃഭൂമിയിലേക്ക്‌? വെറുതേ വേണ്ട, ഇപ്പറഞ്ഞിടത്തൊക്കെ ഒന്നു കയറിയിറങ്ങി ബോധ്യപ്പെട്ട ശേഷം മതി. നടക്കുമോ?

(ചുള്ളിക്കാടിന്റെ ബ്ലോഗിനെപ്പറ്റി താങ്കള്‍ രണ്ടാമതും എഴുതിയതു വായിച്ചിട്ട്‌ കണ്ണു തള്ളിപ്പോയി, മാഷേ! അക്കാലത്ത്‌ ബ്ലോഗ്‌ വായിച്ചിരുന്ന മിക്കവാറും എല്ലാവര്‍ക്കും അറിയാം എന്താണ്‌ നടന്നതെന്ന്. താങ്കള്‍ ആരെയും, ചുള്ളിക്കാടിനെപ്പോലും, വിശ്വസിക്കണമെന്നില്ല കേട്ടോ. പക്ഷേ വേറൊരാള്‍ പറഞ്ഞത്‌ കള്ളമാണെന്ന് വെറും ഊഹത്തിന്റെ ബലത്തില്‍ മാത്രം (പരോക്ഷമായിട്ടാണെങ്കിലും) വിളിച്ചുപറയുന്നത്‌ മര്യാദകേടാണേ!)

അനാഗതശ്മശ്രു said...

താങ്കളുടെ ലൈനില്‍ "മലയാളത്തില്‍ 'കൊടകരയിലെ ആടുകള്‍' എന്നൊരു കഥയേയില്ല!" എന്നു വിശാലന്‍ പറഞ്ഞോ? ഇല്ലല്ലോ
ഈ ഇല്ല എന്നതും താങ്കളുടെ തോന്നലുകള്‍ അല്ലേ?
എനിക്കു തെളിവു ഉണ്ടു എന്നു പറഞ്ഞതു എന്റെ തോന്നല്‍ അല്ല്..തെളിവു എനിക്കു പരാജിതന്റെ മുന്‍ പില്‍ ഹാജരാക്കേണ്ട കാര്യമില്ല.
കൊടകരപുരാണം എന്ന പുസ്തകം ഇറക്കുന്നതിനു മുന്പു അതു തേടിപ്പിടിച്ചു വായിക്കാത്ത "ആത്മാര്ഥതയെ" എന്തിനാ ബുധ്ഹിമുട്ടി ന്യായീകരിക്കുന്നതു?

എനിക്കു ഇഷ്ടപ്പെടാത്തവയെ എനിക്കു ഇഷ്ടമല്ല എന്നു പറയാന്‍ അവക്കശമില്ലേ?
എന്റെ സം വേ ദനക്ഷമത എനിക്കു മറ്റൊരാളെ ബോധ്യപ്പെടുത്തേന്ട കാര്യമില്ല..
താങ്കള്‍ പറഞ്ഞ ബ്ളോഗുകള്‍ എനിക്കിഷ്ടപ്പെട്ടില്ല..അതില്‍ പരാജിതന്‍ തെറ്റു വിചാരിചിട്ടു കാര്യമില്ല.
പിന്നെ മാതൃഭൂമിക്കു എഴുതുന്ന കാര്യം .
വായനക്കാരുടെ സ്വന്തം തോന്നലുകളാണു ആ പം ക്തിയില്‍ വരാറു.



പിന്നെ, ദൗര്‍ഭാഗ്യവശാല്‍ താങ്കള്‍ മാതൃഭൂമിമാധ്യമാദി വാരികകള്‍ കണ്ടിട്ടില്ലാത്ത, മംഗളവും ഫയറും മാത്രം കണ്ട്‌ 'ധാര്‍മ്മികരോഷം' കൊള്ളുന്ന ഒരാളാണെന്നിരിക്കട്ടെ. "മലയാളപ്രസിദ്ധീകരണങ്ങളിലാകെ പൈങ്കിളിയും ഗോസിപ്പുമേയുള്ളു!" എന്നു പത്രത്തിലേക്ക്‌ കത്തെഴുതുമോ? അന്യായം തന്നെ മാഷേ..


കമല്റാം സജ്ജീവ് എന്ന പത്രാധിപരെ കളിയാക്കി ഇതേപോലെ ഒരു രചന്‍ നിര്‍ വഹിച്ച ഒരാളെ പരാജിതന്‍ കാട്ടിത്തരൂ..

http://www.puzha.com/puzha/magazine/html/humour1_mar22_07.html

എന്റെ മ റ്റു ഇടപെടലുകള്‍ ബ്ളോഗുകളില്‍ എന്റെ ഇത്തരം ധാരാളം തോന്നലുകള്‍ ഉണ്ടു..
സമയം കിട്ടുമ്പോള്‍ അതും വായിച്ചീട്ടു ഒരു ധാരണയില്‍ എത്തുക എന്നെ പ്പറ്റി..
http://itapetalukal-rantu.blogspot.com/
http://itapetalukal-onnu.blogspot.com/
http://itapetalukal.blogspot.com/



ചുള്ളിക്കാടിന്റെ കാര്യത്തില്‍ ഞാന്‍ സിബുവിനെ സം ശയിചിട്ടില്ല...ആ വരികള്‍ ശ്രധിച്ചു വായിക്കുമല്ലൊ?

ഭൂമിപുത്രി said...

കണ്ടിരുന്നു.
ബ്ലോഗിന്റെ‘ഫ്ലിപ് സൈഡ്’-മറ്റാരും ചൂണ്ടിക്കാണിക്കാത്ത ചിലകാര്യങ്ങളെടുത്തു പറഞ്ഞതു അസ്സലായി

Unknown said...

കഞ്ചിക്കോട്‌ എന്ന്‌ കണ്ടതുകൊണ്ട്‌ ഈ വഴി വന്നതാണ്‌. കഞ്ചിക്കോട്‌ എവിടെ എന്തു ചെയ്യുന്നു. ഞാന്‍ ഒരു കഞ്ചിക്കോടുകാരനാണ്‌. ഇപ്പോള്‍ തിരുവനന്തപുരത്ത്‌ ജോലി ചെയ്യുന്നു. കഞ്ചിക്കോട്‌ പെട്രോള്‍ ബങ്കിന്‌ സമീപമാണ്‌ എന്റെ വീട്‌.

www.samastham.wordpress.com

അനാഗതശ്മശ്രു said...

I am working in Istrumentaion Ltd Palakkad..where you in tvm?