Wednesday, November 21, 2007

മലയാളത്തിലെ പുതിയ എഴുത്തു രീതി...

മലയാളത്തിലെ പുതിയ എഴുത്തു രീതി...സത്യന്‍ അന്തിക്കാടു എഴുതുമ്പോള്‍ അതില്‍ ഫിലൊമിനയും ഒടുവിലും ഒക്കെ.സത്യന്‍ മാത്രമില്ല എന്നു ഒരു വിമര്‍ ശകന്‍ ..

കേട്ടെഴുത്തു വിദ്വാന്മാരാണെവിടെയും ഇപ്പോള്‍ ..താഹ മാടായി സ്റ്റൈല്‍ .

.റ്റി ഡി രാമകൃഷണനിലും ശ്രീരാമനിലും തുടങ്ങി അങ്ങിനെ ത്ര പേര്‍ ..

റിയാലിറ്റി ഷോക്കും മുമ്പു ഈ ഷോ തുടങ്ങിയില്ലേ?

എല്ലാ വിശേഷാല്‍ പതിപ്പിലും അഭിമുഖങ്ങള്‍ മാത്രം എം റ്റിയെയും ലാല്‍ മമ്മൂട്ടിയെം കേട്ടു കേട്ടു മടുത്തു...


ഈ പ്രതികരണം ഒരു ചര്‍ ച്ച ആകേണ്ടതാണു...

9 comments:

അനാഗതശ്മശ്രു said...

റിയാലിറ്റി ഷോക്കും മുമ്പു ഈ ഷോ തുടങ്ങിയില്ലേ?


എല്ലാ വിശേഷാല്‍ പതിപ്പിലും അഭിമുഖങ്ങള്‍ മാത്രം എം റ്റിയെയും ലാല്‍ മമ്മൂട്ടിയെം കേട്ടു കേട്ടു മടുത്തു...




ഈ പ്രതികരണം ഒരു ചര്‍ ച്ച ആകേണ്ടതാണു...

പുതിയ പോസ്റ്റ്

chithrakaran ചിത്രകാരന്‍ said...

വളരെ ഉചിതമായ പോസ്റ്റ്.
കുഴമ്പിട്ട് ഉഴിയുന്നതിന്റെ സുഖമൊന്നു വേറെ.
ആയുര്‍വേദ മസ്സജു പാര്‍ലറുകളുടെ കാലമല്ലേ!
അധമരായ പത്രാധിപന്മാര്‍ തങ്ങളുടെ വ്യക്തിബന്ധത്തിന്റെ ഗരിമ കാണിക്കാന്‍ ...കുറച്ചു ഉഴിച്ചില്‍ വിധഗ്ദരുമായി സാഹിത്യ കാരണവന്മാരുടെ തിണ്ണ നിരങ്ങാനിറങ്ങുമ്പോള്‍ തറവാട്ടിലെ ഓടയിലൂടെ ഒഴുകുന്ന വിശുദ്ധജലം ഗംഗാ തീര്‍ത്തമായി പ്രസിദ്ധീകരണങ്ങളിലൂടെ വായനക്കാര്‍ക്കു വിതരണം ചെയ്യും.
വരിനിന്നു വായിച്ചു ,സേവിച്ച് ...ക്ഷ്യേയി ന്നു പറഞ്ഞാല്‍ കേമന്‍.വായനക്കാരനും യോഗ്യന്‍... സംസ്കാര സമ്പന്നന്‍. അത്രതന്നെ!
വയറ്റീപ്പിഴപ്പെന്ന് ചിത്രകാരന്‍ ആക്ഷേപിക്കുന്ന സാധനം.

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...
This comment has been removed by the author.
ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

നമ്മുടെ കുനിശ്ശേരിയുടെ കവിതയുണ്ടല്ലോ. പുരസ്കാരപുരാണം എന്നൊ മറ്റൊ ആണു പേര്‌
വായിച്ചിട്ടുണ്ടൊ? നേരത്തെ പോസ്റ്റിയ comment തപാല്‍പെട്ടിയില്‍ കാണുമല്ലൊ, ഇല്ലേ?

മയൂര said...

“കേട്ടെഴുത്തുകാര്‍ക്ക് കണ്ടെഴുത്തുകാര്‍ വരുമോ എന്നെ ഉള്‍ഭയമുണ്ട്. കാരണം റിയാലിറ്റി ഷോയുടെ കാലമ്മല്ലേ?”

ശരിയാണു മാഷേ..

ഭൂമിപുത്രി said...

സേതു കുറച്ചുനാള്‍മുന്‍പ് ഒരാശങ്ക പ്രകടിപ്പിച്ചിരുന്നു
വിശേഷാല്പ്പതിപ്പുകളീല്‍ കഥകള്‍ കുറയുന്നതിനെപ്പറ്റി.അനുഭവകഥകള്‍ ഭാവനയിലെ കഥകളേക്കാളും സ്വീകരിക്കപ്പെടുന്നത്,ചിലപ്പോഴെങ്കിലും അതൊരു ഒളിഞ്ഞുനോട്ടത്തിന്റെ സംതൃപ്തി തരുന്നതുകൊണ്ടാകുമോ?

ദിലീപ് വിശ്വനാഥ് said...

ഇപ്പോള്‍ തന്നെ ആളുകള്‍ അങ്ങനെ എഴുതി തുടങ്ങിയിട്ടുണ്ട്.

നിര്‍മ്മല said...

കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളിലായി മാതൃഭൂമി ഓണപ്പതിപ്പിനു പുറത്ത് ‘ദീര്‍ഘ സംഭാഷണം’ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നൊരു മുന്നറിയിപ്പുണ്ട്. വെറും ഭാഷണപ്പതിപ്പുകളായി മാറിയിരിക്കുകയാണ് പല പ്രസിദ്ധീകരണങ്ങളും. ഉചിതമായ വിഷയം രാധാകൃഷ്ണന്‍.

krish | കൃഷ് said...

ഇതു ഒരു തരം ഷോ.
:)